Latest NewsNewsIndia

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജനങ്ങളെ പണം കൊടുത്ത് സ്വാധീനിച്ചു : ടി.ആർ.എസ് എം.പിക്ക് തടവ് ശിക്ഷ

2019-ൽ നടന്ന തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാൻ വേണ്ടി നിരവധി പേരെയാണ് ഇവർ പണം കൊടുത്ത് സ്വാധീനിച്ചത്

ഹൈദരാബാദ് : ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആര്‍എസ് എംപി മാലോത് കവിതയ്ക്കും കൂട്ടാളിക്കും തടവ് ശിക്ഷ വിധിച്ച് കോടതി. നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് മാസം തടവ് ശിക്ഷ കൂടാതെ പ്രതികൾ 10,000 രൂപ പിഴയും അടയ്‌ക്കണം. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

Read Also  :  ശബരിമലയിൽ മേൽശാന്തിയായി അബ്രാഹ്​മണരെ നിയമിക്കുന്നത് ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ്

2019-ൽ നടന്ന തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാൻ വേണ്ടി നിരവധി പേരെയാണ് ഇവർ പണം കൊടുത്ത് സ്വാധീനിച്ചത്. 500 രൂപ വീതം ഓരോ വോട്ടർമാർക്കും നൽകിയിരുന്നു. എന്നാൽ, പണം വിതരണം ചെയ്യുന്നതിനിടെ എംപിയുടെ സഹായിയായ ഷൗക്കത്ത് അലി ഖാനെ റവന്യൂ ഉദ്യോഗസ്ഥരും പോലീസ് ഫ്‌ലൈയിംഗ് സ്‌ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഷൗക്കത്ത് അലി കുറ്റസമ്മതം നടത്തി. കേസിൽ ഷൗക്കത്ത് അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്. കോടതി വിധിയ്‌ക്കെതിരെ കവിത തെലങ്കാന ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button