NattuvarthaLatest NewsKeralaNews

കുറ്റപത്രത്തിൽ ബിജെപിയെ ബന്ധിപ്പിക്കുന്ന ഒന്നുമില്ല, ബിജെപിയെ വേട്ടയാടിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം: കെ.സുരേന്ദ്രൻ

നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോടെ കൊടകര കുഴല്‍പ്പണക്കേസില്‍ ഗൂഢാലോചന വ്യക്തമായി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ലെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോടെ കൊടകര കുഴല്‍പ്പണക്കേസില്‍ ഗൂഢാലോചന വ്യക്തമായെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

കൊടകരയില്‍ പിടിച്ചെടുത്ത കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. ‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ ഗൂഢാലോചന ഇതോടെ വ്യക്തമായി. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ് മുഖ്യമന്ത്രി.’ സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button