NattuvarthaLatest NewsKeralaNews

കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും, സാമ്പത്തിക സഹായം ഉടനില്ല: കാരണം വ്യക്തമാക്കി കേന്ദ്രസർക്കാർ

10 ലക്ഷത്തിനു മേല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രം മെട്രോ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ പുതിയ നയം

ഡൽഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് ധനസഹായം നല്‍കുന്നതിന് അനുമതിയായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്‍റെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ പ്രായോഗികതയും വിഭവലഭ്യതയും പരിഗണിച്ചേ അനുമതി നല്‍കൂവെന്നും നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ ലോക്സഭയിൽ പറഞ്ഞു.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാംഘട്ടത്തിനായി തീരുമാനിച്ചിരുന്നത്. 10 ലക്ഷത്തിനു മേല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രം മെട്രോ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ പുതിയ നയം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി കേന്ദ്രം തിരിച്ചയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button