COVID 19Latest NewsKeralaIndiaNews

രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകള്‍ : കാരണങ്ങൾ ഇങ്ങനെ

ന്യൂഡൽഹി : രാജ്യത്ത് ആയിരം പുരുഷന്മാർ വാക്സിനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സിനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന്‍ കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

Read Also : ബിവറേജസിലെ തിരക്കിന് കാരണം മദ്യവിൽപ്പന ശാലകളുടെ എണ്ണം കുറഞ്ഞതെന്ന് നിരീക്ഷണം : ഹർജി ഇന്ന് വീണ്ടും പരിഗണിക്കും 

കണക്ക് പ്രകാരം രാജ്യത്താകെയുള്ള സ്ത്രീകളിൽ ഇരുപത്തി മൂന്ന് ശതമാനമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ആകെ പുരുഷന്മാരുടെ 25 ശതമാനത്തിന് വാക്സീൻ ലഭിച്ചു കഴിഞ്ഞു. കേരളം, ആന്ധ്ര, ഛത്തീസ്ഗഡ് ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വാക്സീൻ സ്വീകരിച്ച പുരഷന്മാരെക്കാൾ കുറവാണ് സ്ത്രീകളുടെ എണ്ണം.

വാക്സിനെടുത്ത് പനി പിടിച്ച് കിടന്നാൽ വീട്ടിൽ ആര് ഭക്ഷണമുണ്ടാക്കും, ജോലി തരിക്കിനിടയിൽ വാക്സിനെടുക്കാൻ കഴിഞ്ഞില്ല, കൈയ്യിൽ സ്മാർട്ട് ഫോണില്ല ഇങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാണ് വാക്സീൻ എടുക്കാത്തതിന് സ്ത്രീകൾക്ക് പറയാനുള്ളത്. ആർത്തവ ദിവസങ്ങളിൽ വാക്സീൻ സ്വീകരിക്കരുത്, ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുന്ന സ്ത്രീകൾ വാക്‌സിനെടുക്കരുത് തുടങ്ങിയ തെറ്റായ പ്രചാരണങ്ങളും ഇതിന് കാരണമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button