KeralaNattuvarthaLatest NewsNews

അടുത്ത വർഷം മുതൽ യുവജനോത്സവത്തിൽ ശിവതാണ്ഡവം ഒരു നിർബന്ധിത ഐറ്റമായിരിക്കും: വി ശിവൻകുട്ടിയെ ട്രോളി ജോയ് മാത്യു

തിരുവനന്തപുരം: നിയമസഭ കയ്യങ്കാളിക്കേസിൽ വി ശിവൻ കുട്ടിയുടെ പങ്ക് കൃത്യമായി തെളിഞ്ഞതോടെ മന്ത്രി രാജിവയ്‌ക്കണമെന്ന വിമർശനവുമായി കേരളം ഒന്നടങ്കം രംഗത്തു വരുന്നുണ്ട്. സോഷ്യൽ മീഡിയകളിലും മറ്റും മന്ത്രിയെ പരിഹസിച്ചുകൊണ്ടാണ് പലരും ഈ വിഷയത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. അത്തരത്തിൽ ശ്രദ്ധേയമാവുകയാണ് വി ശിവൻകുട്ടിയെ വിമർശിച്ചു കൊണ്ടുള്ള ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്‌.

Also Read:മറിയാനാ ട്രഞ്ചില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഭീമൻ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

‘കലാതിലക മോഹികൾ ശ്രദ്ധിക്കുക, അടുത്തവർഷം മുതൽ സംസ്ഥാന യുവജനോത്സവത്തിൽ ശിവതാണ്ഡവം ഒരു നിർബന്ധിത ഐറ്റമായിരിക്കുമത്രെ’ എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.

അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും എ ബി വി പി പ്രവർത്തകരുമെല്ലാം വലിയ പ്രതിഷേധങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ശിവൻകുട്ടിയെ പുറത്താക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നാണ് രാഷ്ട്രീയ വിമർശകരുടെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button