KeralaLatest NewsNewsCrime

അനവധി മോഷണകേസ്സുകളിലെ പ്രതി: ട്യൂബ് ഖാദര്‍ അറസ്റ്റില്‍

തിരുവനന്തപുരം ജില്ലയിലെ മിക്ക പൊലീസ് സ്‌റ്റേഷനുകളിലും മോഷണകേസ്സുകളില്‍ ജയില്‍ ശിക്ഷ ഖാദർ അനുഭവിച്ചിട്ടുണ്ട്

തിരുവനന്തപുരം: നൂറോളം മോഷണകേസ്സുകളിലെ പ്രതി പിടിയിൽ. മോഷണം നടത്തിയ ശേഷം ഒളിവില്‍ പോയ ആളെ നാല് വര്‍ഷത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പുതുവല്‍പുരയിടം വീട്ടില്‍ ട്യൂബ് ഖാദര്‍ എന്ന് വിളിക്കുന്ന അബ്ദുള്‍ ഖാദറിനെയാണ് ആറ്റിങ്ങല്‍ പൊലീസും ഷാഡോ ഡാന്‍സാഫ് ടീമും ചേര്‍ന്നു പിടികൂടിയത്.

read also: ബിജെപിയെ താഴെയിറക്കണം: സമാജ്‌വാദി പാര്‍ട്ടിയുടെ വാതില്‍ തുറന്ന് ഇട്ടിരിക്കുകയാണെന്ന് അഖിലേഷ് യാദവ്

2018ല്‍ സ്വർണവും പണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച ശേഷം ഇയാൾ ഒളിവിലായിരുന്നു. ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം പൂജപ്പുരയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസ് കുത്തിതുറന്ന് ലാപ്‌ടോപ്പുകളും , പ്രൊജക്ടറും അടക്കം കവര്‍ച്ച നടത്തിയിരുന്നു. ഈ കേസ്സിലെ മറ്റ് മൂന്ന് പ്രതികളെ പൂജപ്പുര പൊലീസ് പിടികൂടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ മിക്ക പൊലീസ് സ്‌റ്റേഷനുകളിലും മോഷണകേസ്സുകളില്‍ ജയില്‍ ശിക്ഷ ഖാദർ അനുഭവിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button