COVID 19KeralaNattuvarthaLatest NewsNews

കേരളത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമില്ല, പകരുന്നത് ഡെൽറ്റ വകഭേദം: ആശങ്കയൊഴിവാക്കി പഠന റിപ്പോർട്ട്

കേരളത്തിലെ ഉയർന്ന കോവിഡ് വ്യാപനത്തിന് പിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് നേരത്തെ എയിംസ് ഡയറക്‌ടർ സംശയം പ്രകടിപ്പിച്ചിരുന്നു

ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും കേരളത്തിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആർ പഠനസംഘത്തിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് പിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന സംശയങ്ങൾക്ക് ആശ്വാസമേകുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ.

കേരളത്തിലെ ഉയർന്ന കോവിഡ് വ്യാപനത്തിന് പിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് നേരത്തെ എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ സംശയം പ്രകടിപ്പിച്ചിരുന്നു. ആദ്യമായി ഇന്ത്യയിൽ കണ്ടെത്തുകയും പിന്നീട് മറ്റുരാജ്യങ്ങളിലുൾപ്പെടെ വ്യാപിക്കുകയും ചെയ്ത കോവിഡ് ഡെൽറ്റ വകഭേദം തന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സി.എസ്.ഐ.ആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് വ്യക്തമായത്.

കേരളത്തിലെ 14 ജില്ലകളിൽനിന്നായി ജൂണിലും ജൂലായ് മാസങ്ങളിൽ 835 സാംപിളുകൾ പരിശോധിച്ചതിൽ 753-ഉം ഡെൽറ്റ (ബി.1.617.2) വകഭേദമാണെന്നും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ് മറ്റുള്ളവയെന്നും പഠനത്തിൽ വ്യക്തമായി. പെറു, ചിലി എന്നിവിടങ്ങളിൽ കണ്ടെത്തിയ സി.37 യു.എസിൽ കണ്ടെത്തിയ എ.വൈ.3 എന്നീ ആശങ്കയുണ്ടാക്കുന്ന പുതിയ വകഭേദങ്ങൾ ഡെൽറ്റയെക്കാൾ വ്യാപനശേഷി കൂടിയതാണോ എന്ന താരതമ്യം എളുപ്പമല്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button