NattuvarthaLatest NewsKeralaNews

പോലീസ് പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്, നിരപരാധിയായ എന്റെ വാക്ക് അംഗീകരിക്കുന്നില്ല: മത്സ്യത്തൊഴിലാളി മേരി

പോലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു

കൊല്ലം: പാരിപ്പള്ളിയില്‍ പോലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയുമായി അതിക്രമത്തിനിരയായ മത്സ്യത്തൊഴിലാളി മേരി വര്‍ഗീസ് രംഗത്ത്. പോലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും നിരപരാധിയായ തന്റെ വാക്ക് അംഗീകരിക്കുന്നില്ലെന്നും മേരി വര്‍ഗീസ് പറഞ്ഞു. പോലീസ് പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണെന്നും മേരി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മത്സ്യത്തൊഴിലാളിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന തരത്തില്‍ തെറ്റായ പ്രചാരണമാണ് നടന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംഭവം വിവാദമായതിനെ തുടർന്ന് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന വിശദീകരണവുമായി നേരത്തെ പോലീസും രംഗത്ത് വന്നിരുന്നു. കോവിഡ് നിയന്ത്രണം ലംഘിച്ച് മീൻ കച്ചവടം നടത്തിയപ്പോള്‍ ആളുകൾ
കൂടിയെന്നും ഇതിനെ തുടര്‍ന്ന് നടപടിയെടുക്കുകയുമായിരുന്നു എന്നാണ് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button