KeralaLatest NewsNews

അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍: സംഭവം തൃശൂരില്‍

വരാക്കര ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

തൃശൂര്‍:  തൃശൂരില്‍ അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടില്‍ അനില, മകന്‍ 13 വയസ്സുള്ള അശ്വിന്‍ എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് അനിലയുടെ ഭര്‍ത്താവ് സുമേഷ് കോവിഡ് ബാധിച്ച്‌ മരിച്ചത്. തുടര്‍ന്ന് അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

Read Also: കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

സുമേഷിന്റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Post Your Comments


Back to top button