Latest NewsNews

2021 ൽ പഠിച്ചിറങ്ങിയവർ വേണ്ട : ജോലി ഒഴിവിലേക്കുള്ള എച്ച് ഡി എഫ് സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ

ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള 'വാക്ക് ഇൻ ഇന്റർവ്യൂ'വിലാണ് 2021 ൽ പുറത്തിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്

മധുര : ജോലി ഒഴിവിലേക്ക് എച്ച് ഡി എഫ് സി ബാങ്ക് നൽകിയ പരസ്യം വിവാദത്തിൽ. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.തമിഴ്‌നാട്ടിലെ മധുരൈയിലെ എച്ച് ഡി എഫ് സി ബാങ്ക് ആണ് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്.

ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള ‘വാക്ക് ഇൻ ഇന്റർവ്യൂ’വിലാണ് 2021 ൽ പുറത്തിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പരസ്യം വിവാദമായതോടെ, ടൈപ്പ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ സീനിയർ മാനേജർ പറഞ്ഞു.

Read Also  :  നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നു : ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ

2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചൊവ്വാഴ്ച നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ 200 ഓളം പേർ പങ്കെടുത്തുവെന്നും അതിൽ 2021 ൽ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button