COVID 19NattuvarthaLatest NewsKeralaNewsIndia

‘കേൾക്കുക കേരളമേ, കോവിഡിനെ പിടിച്ചു കെട്ടിയെന്ന പെരുംനുണയുടെ കഥ’: വീഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കോവിഡിനെ കേരളം പിടിച്ചുകെട്ടിയെന്ന പ്രചാരണം ആദ്യ തരംഗത്തിൽ വലിയ രീതിയിലായിരുന്നു സംഭവിച്ചത്. മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും സാംസ്കാരിക നായകരും കേരളത്തെയും സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എന്നാൽ, കോവിഡിനെ പിടിച്ചു കെട്ടിയെന്നത് പെരുംനുണയാണെന്ന് പറയുകയാണ് പി. സി വിഷ്ണുനാഥ്. ലോകത്തെ വരുതിക്ക് നിർത്തിയ ഒരു മഹാമാരിയെ മാന്ത്രികശക്തി കൊണ്ട് സർക്കാർ കെട്ടുകെട്ടിച്ച കഥ കേൾക്കാത്തവർ ആരുമുണ്ടാകില്ലെന്ന് വിഷ്ണുനാഥ് സഭയിൽ പറഞ്ഞു. ആ കഥയുടെ മൂടുപടം മാറ്റിയാൽ കാണാവുന്ന ചില സത്യങ്ങളെ കുറിച്ചാണ് വിഷ്ണുനാഥ് സഭയിൽ വെളിപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, വിഷ്ണുനാഥിന്റെ വീഡിയോ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read:വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ അണക്കെട്ട് ഒലിച്ചുപോയി

ഈ പതിനൊന്ന് മിനുട്ട് ഇരുപത്തിമൂന്ന് സെക്കൻ്റ് പ്രസംഗം കേട്ടില്ലെങ്കിൽ, നാം ഓരോരുത്തരും സത്യാനന്തര കാലത്തെ കള്ളങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുയും ചെയ്യുമെന്ന് രാഹുൽ വീഡിയോയ്‌ക്കൊപ്പം എഴുതിയിട്ടുണ്ട്. കോവിഡിനെ കേരളം പിടിച്ചുകെട്ടിയെന്ന കഥയെ കുറിച്ച് സഭയിൽ വിഷ്ണുനാഥ് പറഞ്ഞതിങ്ങനെ, ‘കേരളം ചെയ്യുന്നതിൽ എഴുപത് ശതമാനവും ആന്റിജൻ ടെസ്റ്റ് ആണ്. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ആന്റിജൻ ഒഴിവാക്കി ആർ ടി പി സി ആറിലേക്ക് പൂർണമായും മാറി. ആന്റിജൻ ടെസ്റ്റിന്റെ വിശ്വാസ്യത വെറും 50 ശതമാനമാണ്. രോഗമുള്ളവർക്കും നെഗറ്റിവ് ആയിരിക്കും ഫലം. അങ്ങനെയുള്ളപ്പോൾ രോഗമില്ലെന്ന് കരുതി ഇവർ ബന്ധുക്കളുമായും മറ്റുള്ളവരുമായും സമ്പർക്കം പുലർത്തുകയും രോഗം അവരറിയാതെ, അതിവേഗം പടരുകയും ചെയ്യുന്നു. ആന്റിജൻ ടെസ്റ്റ് ചെയ്യുന്നതിനാൽ കോവിഡ് രോഗികളുടെ എണ്ണം കുറയും. പക്ഷെ, രോഗം വ്യാപിക്കും. അശാസ്ത്രീയമായ പരിശോധനാ രീതിയാണ് ഇപ്പോഴും നമ്മൾ പിന്തുടരുന്നത്.

ഒരു ഘട്ടത്തിൽ പ്രവാസികളായിരുന്നു കുറ്റവാളികൾ. അവർ കൊറോണ ചുമന്നു കൊണ്ടുവരുന്നവരാണെന്നായിരുന്നു പറഞ്ഞത്. നുണ ലോകം മുഴുവൻ കറങ്ങിയെന്ന് കരുതി സത്യത്തിനു ചെരുപ്പിടാതിരിക്കാൻ കഴിയില്ല. വിദേശ മാധ്യമങ്ങളിലെ പത്രക്കെട്ടുകളായിരുന്നു സർക്കാരിന്റെ മികവിന്റെ മാതൃകയായി പ്രചരിപ്പിക്കപ്പെട്ടത്. ആരാണീ ലേഖനങ്ങൾ എഴുതിയത്? ഒരു സുബിൻ ഡെന്നീസ്, വിജയ് പ്രശാദ്. എല്ലാ വിദേശ മാധ്യമങ്ങളിലും സർക്കാരിനെ പ്രകീർത്തിച്ച് മാധ്യമങ്ങൾ എഴുതിയിരിക്കുന്നത് ഇവർ രണ്ട് പേരുമാണ്. വ്യത്യസ്ത തലക്കെട്ട്, ഒരേ ഉള്ളടക്കം. എസ്.എഫ്.ഐയുടെ ഡൽഹി ഘടകത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു സുബിൻ’, പി സി വിഷ്ണുനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button