Latest NewsKeralaNattuvarthaNews

തൊഴിലുറപ്പ് കഴിഞ്ഞു വന്ന അമ്മ വാതിലിൽ മുട്ടിയിട്ടും തുറന്നില്ല: ഒടുവിൽ തള്ളിതുറന്നപ്പോൾ 22 കാരി തൂങ്ങി മരിച്ച നിലയിൽ

പുനലൂര്‍: കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിര(22) ആണ് മരിച്ചത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെമ്പ് വേലംകോണം സ്വദേശിയായ ആതിരയെ ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Also Read:മയക്കുമരുന്ന് വാങ്ങാന്‍ പണമില്ല: രണ്ടര വയസുകാരനെ വിറ്റ് പിതാവ്

തൊഴിലുറപ്പ് പണിക്ക് പോയി തിരികെ വന്ന ആതിരയുടെ അമ്മ സരസ്വതി ഒരുപാട് മുട്ടിയിട്ടും കതക് തുറക്കുന്നില്ലായിരുന്നു. പിന്നീട് കതക് തള്ളിത്തുറന്ന് അകത്ത് കയറിയ അമ്മ കണ്ടത് മകൾ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആതിരയെ കെട്ട് അഴിച്ച്‌ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ സംഭവസ്ഥലത്തുനിന്നും ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button