KeralaLatest NewsUAEIndiaNewsInternationalGulf

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്​ ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ഹോസ്​റ്റസ് : വൈറൽ വീഡിയോ

അവിശ്വസനീയമായ സാഹസത്തിന്​ മുതിര്‍ന്ന ലുഡ്​വിക്കിനെ ഭൂമുഖത്തെ ഏറ്റവും ധീരയായ വനിതയെന്നാണ്​ നിര്‍മാണ കമ്പനി വിശേഷിപ്പിക്കുന്നത്

ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്​ ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ഹോസ്​റ്റസ്. സോഷ്യൽ മീഡിയയിലൂടെ എമിറേറ്റ്​സ്​ എയര്‍ലൈന്‍സ്​ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് ബുര്‍ജ്​ ഖലീഫയുടെ ഏറ്റവും മുകൾ വശത്ത് നിൽക്കുന്ന ദൃശ്യങ്ങൾ ഉള്ളത്.​ യുഎഇയെ യാത്രവിലക്കുള്ള പട്ടികയില്‍ നിന്ന് ബ്രിട്ടന്‍ ​ ഒഴിവാക്കിയതിന്​ നന്ദി പറയുന്ന പോസ്​റ്ററുകള്‍ ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. ​

എയര്‍ ഹോസ്​റ്റസ്​ നില്‍ക്കുന്നത്​ ബുര്‍ജിന്​ മുകളിലാണെന്ന് വിഡിയോയിൽ​ വ്യക്​തമായി കാണിക്കുന്നുണ്ട്​. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതോടൊപ്പം എല്ലാവര്‍ക്കും വീഡിയോയുടെ വാസ്തവത്തെക്കുറിച്ചറിയാൻ ആകാംക്ഷയായി. വീഡിയോ യഥാര്‍ത്ഥമാണോ, എയര്‍ഹോസ്​റ്റസ്​ വേഷത്തില്‍ ബുര്‍ജിന്​ ഏറ്റവും മുകളില്‍ നിന്ന സ്ത്രീയാരാണ്​ തുടങ്ങിയ സംശയങ്ങള്‍ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

എന്നാൽ ഇക്കാര്യത്തില്‍ വീഡിയോ നിര്‍മാണ കമ്പനി തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ്. വീഡി​യോ യഥാര്‍ത്ഥമാണെന്നും ഇതിൽ അഭിനയിച്ചത്​ നികോള്‍ സ്​മിത്ത്​ ലുഡ്​വിക്​ എന്ന സ്​കൈഡൈവറാണെന്നും കമ്പനി വിശദമാക്കി. അവിശ്വസനീയമായ സാഹസത്തിന്​ മുതിര്‍ന്ന ലുഡ്​വിക്കിനെ ഭൂമുഖത്തെ ഏറ്റവും ധീരയായ വനിതയെന്നാണ്​ നിര്‍മാണ കമ്പനി വിശേഷിപ്പിക്കുന്നത്​. സഞ്ചാരി, സ്​കൈഡൈവര്‍, യോഗ ഇന്‍സ്​ട്രക്​ടര്‍, ഹൈകര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദഗ്ദയാണ്​ ലുഡ്​വിക്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button