COVID 19KeralaNattuvarthaLatest NewsNews

ബലിതര്‍പ്പണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : ബലിതര്‍പ്പണം നടത്തിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ക്കിടക വാവ് ദിവസമായ ഇന്ന് രാവിലെ കടപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയര്‍വക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Read Also : കൂടുതല്‍ അണക്കെട്ടുകള്‍ വേണം : കേരളത്തെ കാത്തിരിക്കുന്നത് മഹാപ്രളയമെന്ന് റിപ്പോർട്ട് 

അതേസമയം ആള്‍ക്കൂട്ടമുണ്ടാക്കി ബലിതര്‍പ്പണം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. കോവിഡ് മാനദണ്ഡം പാലിച്ച്‌ ഇത്തവണയും വീടുകളിൽ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താനായിരുന്നു സർക്കാർ ഉത്തരവ്.

കഴിഞ്ഞ വര്‍ഷവും പിതൃതര്‍പ്പണ ചടങ്ങുകള്‍ വീടുകളിലാണ് നടന്നത്. ക്ഷേത്രങ്ങളിലും പുണ്യ തീര്‍ഥ കേന്ദ്രങ്ങളിലും ബലിതര്‍പ്പണത്തിന് അനുമതിയില്ലെന്ന് വിവിധ ദേവസ്വം ബോര്‍ഡുകള്‍ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button