Latest NewsNewsIndia

നീരജ് ചോപ്രയ്‌ക്ക് വൻതുക പാരിതോഷികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ചെന്നൈ : ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയ്‌ക്ക് വമ്പൻ ഓഫറുമായി ഐ പി എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്‌സ്. നീരജിന്റെ സുവർണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്‌സി നമ്പറും ചെന്നൈ സൂപ്പർ കിങ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : കൊവാക്‌സിനും കോവിഷീല്‍ഡും കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ : പുതിയ പഠന റിപ്പോർട്ട് പുറത്ത് 

നീരജ് ചോപ്രയ്‌ക്ക് പാരിതോഷികമായി ഒരു കോടി രൂപ നൽകാനാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ തീരുമാനം . 8758 എന്ന നമ്പറിലുള്ള ജഴ്‌സിയാണ് നീരജിന്റെ പ്രകടനത്തെ ആദരിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഭാഗമാക്കുക.

‘നീരജ് ചോപ്രയുടെ സുവർണ നേട്ടത്തിൽ ഇന്ത്യക്കാരെന്ന നിലയിൽ നാമെല്ലാം അഭിമാനിക്കുകയാണ്. രാജ്യത്തെ യുവ തലതലമുറയെ സ്‌പോർട്‌സിലേക്ക് ആകർഷിക്കാനും വലിയ വേദികളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ആത്മവിശ്വാസം നൽകുന്നതുമാണ് ചോപ്രയുടെ നേട്ടം’ , ചെന്നൈ സൂപ്പർ കിങ്‌സ് വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button