KeralaLatest NewsNewsIndia

അതിശയപ്പത്ത്, പത്ത് പെൺ യൗവനങ്ങളെ കുറിച്ച് പുസ്തകവുമായി ചിന്ത ജെറോം

ചിന്ത ജെറോമിന്റെ പുതിയ പുസ്തകം ‘അതിശയപ്പത്ത്’ നാളെ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുക. ചിന്ത ജെറോം തന്നെ ആണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഈ കാലത്തെ അതിശയിപ്പിച്ച പത്ത് പെൺ യൗവനങ്ങളെ കുറിച്ചാണ് ചിന്ത തന്റെ പുതിയ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡി.സി. ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിന്തയുടെ മൂന്നാമത്തെ പുസ്തകമാണിത്. മുൻപ് രണ്ട് പുസ്തകങ്ങൾ എഴുതിയിരുന്നു. അതിൽ ‘ചങ്കിലെ ചൈന’ എന്ന പുസ്തകം ഏറെ വൈറലാവുകയും ചെയ്തിരുന്നു.

പുസ്തകത്തിന്റെ പ്രകാശനത്തെ കുറിച്ച് ചിന്താ ജെറോം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്:

പ്രിയപ്പെട്ടവരെ,
എന്റെ മൂന്നാമത്തെ പുസ്തകം “അതിശയപ്പത്ത്”നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംമ്പറിൽ വച്ച് ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്യുകയാണ്. ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ ആദ്യ പുസ്തകം സ്വീകരിക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് എ. എ റഹീമും ഡി.സി. ബുക്സിന്റെ സി.ഇ.ഒ. ശ്രീ. രവി ഡി.സിയും ചടങ്ങിനെ ധന്യമാക്കും. ഈ കാലത്തെ അതിശയിപ്പിച്ച പത്ത് പെൺ യൗവനങ്ങളെ കുറിച്ചുള്ള പുസ്തകം ഡി.സി. ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button