Latest NewsKeralaNattuvarthaNews

താക്കോൽ ദാനത്തിന് മുഖ്യമന്ത്രിയുടെ തിയതി കിട്ടിയില്ല:പ്രളയ ദുരിതബാധിതരായ വനവാസികൾക്ക് വീടുകൾ കൈമാറാതെ സർക്കാർ

പൂർത്തിയായ 9 വീടുകളുടെ കൈമാറ്റമാണ് സർക്കാർ തീരുമാനം മൂലം വൈകുന്നത്

മലപ്പുറം : താക്കോൽ ദാനത്തിനായി മുഖ്യമന്ത്രിയുടെ തിയതി കിട്ടാത്തതിനെ തുടർന്ന് പ്രളയ ദുരിതബാധിതരായ വനവാസികൾക്കായി നിർമ്മിച്ച വീടുകൾ കൈമാറാതെ സംസ്ഥാന സർക്കാർ. ചാലിയാർ കണ്ണംകുണ്ടിലാണ് വനവാസികൾക്കായി നിമ്മിക്കുന്ന വീടുകളിൽ പൂർത്തിയായ 9 വീടുകളുടെ കൈമാറ്റമാണ് സർക്കാർ തീരുമാനം മൂലം വൈകുന്നത്. മാതൃകാ ആദിവാസം ഗ്രാമം എന്ന പേരിൽ 34 കുടുംബങ്ങൾക്കാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

2019 ആഗസ്റ്റ് 8 നുണ്ടായ പ്രളയത്തിൽ ചാലിയാർ പഞ്ചായത്തിലെ ചെട്ടിയാംപാറ, മതിൽമൂല, വൈലാശ്ശേരി എന്നീ കോളനി നിവാസികൾക്കാണ് വീടുകൾ നഷ്ടമായത്. സർക്കാർ വാഗ്ദാനം ചെയ്ത വീടുകൾ ലഭിക്കാത്തതിനാൽ രോഗികളും പിഞ്ചുകുട്ടികളും ഉൾപ്പെടെയുള്ളവർ ചോർന്നൊലിക്കുന്ന കുടിലുകളിലാണ് താമസം.

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 14,000ത്തിലധികം പേര്‍ക്കെതിരെ കേസ്

ഇതിനായി ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി വീതം അനുവദിച്ചിരുന്നു. 520 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വീടിന്റെ പണി ആരംഭിച്ചെങ്കിലും കൂടുതൽ വിസ്തീർണത്തിൽ വീട് നിർമ്മിക്കണമെന്ന ഒരു വിഭാഗതത്തന്റെ ആവശ്യത്തെ തുടർന്ന് പണി നിർത്തിവെച്ചു. കൂടുതൽ വിസ്തീർണത്തിൽ പിന്നീട് വീടുകളുടെ പണി ആരംഭിച്ചെങ്കിലും ഒൻപത് വീടുകൾ മാത്രമാണ് പൂർത്തിയായത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ തിയതി ലഭിക്കാത്തതിനെ തുടർന്ന് ഈ വീടുകളാണ് കൈമാറാതിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button