Onam 2021Onam FoodOnam NewsKeralaLatest NewsNews

പഞ്ചസാര 22, വെളിച്ചെണ്ണ 92: ഓണം-മുഹറം മേള 10 ദിവസം, വിലക്കുറവിൽ ലഭിക്കുക 13 ഇനങ്ങൾ

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേളയിൽ ഭക്ഷ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. പൊതുവിപണിയിൽ ലഭ്യമാകുന്ന വിലയേക്കാൾ പകുതിയോ അതിൽ കുറവോ ആണ് മിക്കയിനങ്ങൾക്കും കണ്‍സ്യൂമര്‍ ഫെഡിലെ വില. പൊതുവിപണിയിൽ ലിറ്ററിന്​ 200 രൂപയുള്ള വെളിച്ചെണ്ണ​ മേളയിൽ ​92 രൂപയ്ക്കാണ് ലഭ്യമാവുക.

പഞ്ചസാരക്ക്​ 22 രൂപയാണ്​ മേളയിലെ വില. പുറത്ത്​ 38 രൂപ നൽകണം. ഏകദേശം 13 ഇനങ്ങൾക്കാണ് സബ്‌സിഡി നിരക്കില്‍ കൺസ്യൂമർഫെഡിന്റെ മേളയിൽ നിന്നും​ ലഭിക്കുക. റേഷന്‍ കാർഡിന്റെ യോഗ്യയതയ്ക്കനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വിലവിവരപട്ടിക പ്രകാരമാണ് സാധനങ്ങള്‍ നൽകുക. ഏകദേശം 30 ലക്ഷത്തോളം ആളുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ആഗസ്​റ്റ്​ 11 മുതല്‍ 20 വരെയാണ്​ മേള. നിത്യോപയോഗ സാധനകൾക്കൊപ്പം വീട്ടുപകരണങ്ങൾക്കും 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് വില്‍പന നടത്തും.

മേളയിൽ വിലക്കുറവിൽ ലഭിക്കുന്ന ഇനങ്ങൾ (ബ്രാക്കറ്റിൽ വിപണി വില):

ജയ അരി, കുറുവ അരി 25

കുത്തരി 24

പച്ചരി 23 (29 -30)

പഞ്ചസാര 22 (38)

വെളിച്ചെണ്ണ 92 (200)

ചെറുപയര്‍ 74 (120)

വന്‍ കടല 43 (100)

ഉഴുന്ന് ബോള്‍ 66 (120)

വന്‍പയര്‍ 45 (100)

തുവരപ്പരിപ്പ് 65 (120)

മുളക് ഗുണ്ടൂര്‍ 75 (250)

മല്ലി 79 (120)

ജയ അരി, കുറുവ, കുത്തരി എന്നിവ അഞ്ചു കിലോ വീതവും പച്ചരി രണ്ടു കിലോയും പഞ്ചസാര ഒരു കിലോയും ലഭിക്കും. ബാക്കി സാധനങ്ങള്‍ 500 ഗ്രാം വീതമാണ് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button