Latest NewsNewsInternational

സാധാരണക്കാര്‍ക്ക്​ വിവരങ്ങള്‍ ലഭ്യമാക്കുന്നു​: ടിക്​ ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന്​ പാക് കോടതി

2020 ഒക്​ടോബറിലാണ്​ ടിക്​ ടോക്​ ആദ്യമായി നിരോധിച്ചത്​. 10 ദിവസത്തിന്​ ശേഷം നിരോധനം നീക്കി.

ഇസ്ലാമബാദ്​: ടിക്​ ടോക്​ നിരോധനം പുനഃപരിശോധിക്കണമെന്ന്​ ഇസ്ലാമാബാദ്​ ഹൈക്കോടതി. പാക്​ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്​മെന്‍റിനോടാണ്​ ആവശ്യം ഉന്നയിച്ചത്​. ടിക്​ ടോക്​ നിരോധനം ന്യായീകരിക്കുന്നതില്‍ പാക്​ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്​മെന്‍റ്​ പരാജയപ്പെട്ടുവെന്ന്​ ചീഫ്​ ജസ്റ്റിസ്​ അതാര്‍ മിനാല്ലാഹ്​ നിരീക്ഷിച്ചു.

Read Also: ‘നിങ്ങളെല്ലാവരും നന്നായിത്തന്നെ കളിച്ചു ‘ പൊരുതി തോറ്റ ഇന്ത്യന്‍ വനിതാഹോക്കി താരങ്ങളെ അഭിനന്ദിച്ചു പ്രധാന മന്ത്രി

ടിക്​ ടോക്​ സാധാരണക്കാര്‍ക്ക്​ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു സാധ്യതയാണെന്ന്​ ​ജഡ്​ജി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട്​ ആഗസ്റ്റ്​ 23നകം റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. സഭ്യമല്ലാത്ത ഉള്ളടക്കത്തിന്‍റെ പേരിലാണ്​ പാകിസ്ഥാൻ ടിക്​ ടോക്​ നിരോധിച്ചത്​. 2020 ഒക്​ടോബറിലാണ്​ ടിക്​ ടോക്​ ആദ്യമായി നിരോധിച്ചത്​. 10 ദിവസത്തിന്​ ശേഷം നിരോധനം നീക്കി. തുടര്‍ന്ന്​ സര്‍ക്കാറിന്‍റെ നിര്‍ദേശപ്രകാരം 60 ലക്ഷത്തോളം വിഡിയോകള്‍ ടിക്​ടോക്​ നീക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button