Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 14,000ത്തിലധികം പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം മാറ്റമില്ലാതെ തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7105 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇത് 7364 ആയിരുന്നു. ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 14,469 പേര്‍ക്കെതിരായണ് കേസ് എടുത്തിരിക്കുന്നത്.

Also Read: പുണ്യാളന്‍ ചെയ്തപ്പോള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണ് ഈശോയ്ക്ക്: സിനിമയുടെ പേരിൽ നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ല: ജയസൂര്യ

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 13,662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇത് 14593 ആയിരുന്നു. ക്വാറന്റൈന്‍ ലംഘിച്ചതിന് 141 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 549, 44, 388
തിരുവനന്തപുരം റൂറല്‍ 4749, 85, 230
കൊല്ലം സിറ്റി 864, 47, 109
കൊല്ലം റൂറല്‍ 90, 90, 101
പത്തനംതിട്ട 49, 49, 60
ആലപ്പുഴ 27, 9, 144
കോട്ടയം 141, 129, 406
ഇടുക്കി 65, 11, 15
എറണാകുളം സിറ്റി 111, 25, 33
എറണാകുളം റൂറല്‍ 93, 15, 184
തൃശൂര്‍ സിറ്റി 12, 12, 35
തൃശൂര്‍ റൂറല്‍ 23, 21, 136
പാലക്കാട് 45, 52, 122
മലപ്പുറം 85, 75, 241
കോഴിക്കോട് സിറ്റി 12, 12, 10
കോഴിക്കോട് റൂറല്‍ 56, 66, 5
വയനാട് 37, 0, 59
കണ്ണൂര്‍ സിറ്റി 61, 61, 233
കണ്ണൂര്‍ റൂറല്‍ 2, 2, 139
കാസര്‍ഗോഡ് 34, 37, 199

shortlink

Related Articles

Post Your Comments

Related Articles


Back to top button