COVID 19Latest NewsNewsIndia

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്ട്സ്‌ആപ്പിലൂടെ: കേന്ദ്രത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി

ഒ.ടി.പി സ്വീകരിച്ച്‌ തിരികെ വാട്ട്സ്‌ആപ്പില്‍തന്നെ നിങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുക

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്‌സ്‌ആപ്പ് വഴി ലഭിക്കുമെന്ന പദ്ധതി നടപ്പിലാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെ അഭിനന്ദിച്ചുകോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

‘അര്‍ഹിക്കുമ്ബോള്‍ ഞാന്‍ എല്ലായ്‌പ്പോഴും കേന്ദ്രസര്‍ക്കാരിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കോവിനെ നിരീക്ഷിക്കുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ, അവര്‍ മികച്ച ഒരു കാര്യം ചെയ്തു. ‘ഡൗണ്‍ലോഡ് സര്‍ട്ടിഫിക്കറ്റ്’ എന്നൊരു വാട്ട്സ്‌ആപ്പ് സന്ദേശം 9013151515 ലേക്ക് അയയ്ക്കുക. ഒ.ടി.പി സ്വീകരിച്ച്‌ തിരികെ വാട്ട്സ്‌ആപ്പില്‍തന്നെ നിങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുക. ലളിതമായും വേഗത്തിലും’ എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

read also: പ്രവാസികള്‍ക്ക് യുഎഇ വിമാന കമ്പനികളുടെ അറിയിപ്പ്, തിരിച്ച് പോക്ക് വീണ്ടും നീളുമെന്ന് സൂചന

അന്തര്‍ സംസ്ഥാന- രാജ്യാന്തര യാത്രകള്‍ക്കടക്കം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയ വാട്ട്സ്‌ആപ്പ് സംവിധാനം ഏറെ ​ഗുണകരമാകും. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്ന ഫോണ്‍ നമ്ബരിലേക്ക് വാട്ട്സ്‌ആപ്പ് സന്ദേശം അയച്ച്‌ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button