Latest NewsCarsNewsInternationalBusinessAutomobile

‘ടൊയോട്ട ബാർട്ടർ’ സംവിധാനത്തിന് തുടക്കമായി : വാഹനങ്ങൾക്ക് പകരമായി നൽകേണ്ടത് കാർഷിക വിളകൾ

ബ്രസീൽ : ബാര്‍ട്ടര്‍ സമ്പ്രദായം വീണ്ടും കൊണ്ട് വരികയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട . ‘ടൊയോട്ട ബാർട്ടർ’ എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം ബ്രസീലിയന്‍ വിപണിയിലാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Read Also : ഉത്തര കൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും : ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിൽ 

കാറിന് പകരമായി നൽകേണ്ടത് കാർഷിക വിളകളാണ്. ഓഗസ്റ്റ് 4 നാണ് കമ്പനി ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചത്. ടൊയോട്ട എസ്​.ഡബ്ല്യു 4 (ഇന്ത്യയിലെ ഫോർച്യൂണർ), ഹൈലക്​സ്​ പിക്കപ്പ് ട്രക്ക്, കൊറോള ക്രോസ് എസ്‌യുവി എന്നിവയാണ്​ ബാർട്ടർ സംവിധാനംവഴി വാങ്ങാനാവുക. വാഹനങ്ങൾ വാങ്ങുമ്പോള്‍ പണത്തിന്​ പകരമായി സോയാബീനും ചോളവും കൈമാറിയാല്‍ മതി​.

ബ്രസീലിലെ കാർഷിക മേഖലയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഓഫർ കമ്പനി കൊണ്ടു വന്നത് .2019 ൽ ടൊയോട്ട ബാർട്ടർ ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ചത് . കാർ വാങ്ങാൻ ധാന്യം സ്വീകരിക്കുന്ന ബ്രസീലിലെ ആദ്യത്തെ സെയിൽസ് ചാനലാണിതെന്ന് ടൊയോട്ട ബ്രസീലി​ന്റെ ഡയറക്​ട്​ സെയിൽസ് മാനേജർ ജോസ് ലൂയിസ് റിങ്കൺ ബ്രൂണോ പറഞ്ഞു. നല്‍കുന്ന ധാന്യങ്ങളുടെ വിപണിമൂല്യം കണക്കാക്കി കമ്പനി വില നിശ്ചയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button