Latest NewsMenNewsWomenFashionBeauty & StyleLife StyleHealth & Fitness

കക്ഷത്തിലെ അമിത വിയർപ്പ: ഈ മാർഗങ്ങൾ ഇനി പരീക്ഷിക്കാം

ഏറ്റവും കൂടുതല്‍ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കക്ഷം വിയര്‍ത്ത് ആകെ മുഷിഞ്ഞ മട്ടാകുന്നത്. ഭംഗിയായി വസ്ത്രം ധരിച്ച്‌, മേക്കപ്പിട്ട് ഒരു പാര്‍ട്ടിക്ക് പോകാനൊരുങ്ങി നിൽക്കുബോഴായിരിക്കും കക്ഷം വിയര്‍ത്ത് ആകെ വൃത്തികേട് ആകുന്നത്. ചിലവരില്‍ രൂക്ഷ ഗന്ധവും ഉണ്ടാകും. ഈ പ്രശ്‌നത്തിന് കുറച്ച്‌ മാര്‍ഗങ്ങള്‍ പരീക്ഷിച്ച്‌ നോക്കാം.

കുളി കഴിഞ്ഞ് ശരീരം തുടച്ചുവൃത്തിയാക്കുമ്പോള്‍, കക്ഷത്തില്‍ നിന്ന് ജലാംശം പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്ന് ഉറപ്പ് വരുത്തുക. നന്നായി ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിക്കുകയും ചെയ്യുക.

കുളി കഴിഞ്ഞ്, പുറത്തേക്ക് പോകുന്ന കൂട്ടത്തില്‍ ഡിയോഡ്രന്റ്‌സ് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ കക്ഷം അധികമായി വിയര്‍ക്കുന്നവര്‍ വെറും ഡിയോഡ്രന്‍റുകള്‍ ഉപയോഗിക്കാതെ, വിയര്‍പ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ‘Antiperspirants’ പരീക്ഷിക്കുക.

Read Also  :  സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ഈ പാർട്ടിയിൽ നിന്ന് വരുന്നത്: മുസ്ലിം ലീഗിലെ ഭിന്നതകളെ വെള്ളപൂശി കെ എം ഷാജി

കക്ഷം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ പ്രധാനമാണ്, രോമം നീക്കം ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ രോമം നീക്കം ചെയ്യാന്‍ കരുതുക.

ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതും കക്ഷം അമിതമായി വിയര്‍ക്കാന്‍ ഇടയാക്കും. സ്ത്രീകളാണ് പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ചൂടുകാലത്ത് ഒട്ടും തന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. നന്നായി വായു കയറുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കാന്‍ ജാഗ്രത കാണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button