
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ജി സുധാകരന്റെ ഏറ്റവും പുതിയ കവിത വിവാദത്തിലേക്ക്. ‘നേട്ടവും കോട്ടവും’എന്ന കവിതയിൽ തനിക്കെതിരെ ഉള്ള പാര്‍ട്ടി അന്വേഷണത്തില്‍ മുൻമന്ത്രി അമർഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
നിലവിൽ പാർട്ടിക്കകത്തും പുറത്തും തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരോക്ഷമായി പരാമർശിക്കുന്നതും തന്റെ പ്രവർത്തനങ്ങൾക്ക് ഒരു നന്ദിയും കിട്ടിയില്ലെന്നുമുള്ള വിമർശനമാണ് കവിതയിലൂടെ സുധാകരൻ ഉന്നയിക്കുന്നത്.
ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും, നവാഗതർക്ക് സമർപ്പിച്ചുകൊണ്ട് എന്നുമുള്ള തലക്കെട്ടോടെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിതയുടെ ചിത്രം സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments