COVID 19Latest NewsNewsIndiaCrime

കറുത്ത പെയിന്റ് മാറ്റണം, ഇന്ത്യയിലെ യുവാക്കളെ ഓർത്ത് വിഷമിക്കുന്നു: അയൽക്കാരോട് കലഹിച്ച് ക്യാബ് ഡ്രൈവറെ തല്ലിയ യുവതി

ലഖ്‌നൗ: പരസ്യമായി റോഡിൽ വെച്ച് ക്യാബ് ഡ്രൈവറെ മർദ്ദിച്ച യുവതിയുടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. യുവാവിനെ മർദ്ദിച്ച യുവതിക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്യാബ് ഡ്രൈവറെ മര്‍ദ്ദിച്ചതിനും അയാളുടെ പക്കല്‍ നിന്നും 600 രൂപ മോഷ്ടിച്ചതിനും മൊബൈല്‍ ഫോണ്‍ തകര്‍ത്തതിനുമാണ് പെൺകുട്ടിക്കെതിരെ കേസെടുത്തത്. ഇതിന്റെ വിവാദങ്ങൾക്കിടെയാണ് പെൺകുട്ടിയുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.

ലഖ്‌നൗ സ്വദേശിയായ പെൺകുട്ടി തന്റെ അയല്‍വാസികളോട് തട്ടിക്കയറുന്നതിന്റെ രംഗങ്ങളാണ് വീഡിയോയിലുള്ളത്. അയൽവാസികൾ അവരുടെ വീടുകളുടെ ചില ഭാഗങ്ങളിൽ കറുത്ത പെയിന്റ് ആയിരുന്നു അടിച്ചിരുന്നത്. ഇതിനെ ചൊല്ലിയാണ് പെൺകുട്ടി പ്രദേശവാസികളോട് കലഹിക്കുന്നത്. ഇത്തരത്തില്‍ കറുത്ത പെയിന്റ് അടിക്കുന്നത്’അന്താരാഷ്ട്ര ഡ്രോണുകളെ’ ആകര്‍ഷിക്കുകയും താനടക്കമുള്ളവരെ അപകടത്തിലാക്കുകയും ചെയ്യും എന്നാണ് യുവതി പറയുന്നത്. കറുത്ത പെയിന്റ് മാറ്റി പകരം വേറെ പെയിന്റ് അടിക്കണമെന്നാണ് യുവതിയുടെ ആവശ്യം.

Also Read:വിവാദത്തിന് മേൽ വിവാദം: ചന്ദ്രിക പത്രത്തിനായി പിരിച്ച കോടികൾ കാണാനില്ല, കണ്ണായ ഭൂമി വിറ്റു

‘ഈ പ്രദേശത്ത് അന്താരാഷ്ട്ര ഡ്രോണുകള്‍ പറന്നു കൊണ്ടേ ഇരിക്കുകയാണ്. വീടിന് കറുത്ത പെയിന്റ് അടിക്കുന്നത് കോളനിയിലെ ആളുകളുടെ ജീവന് തന്നെ ഭീഷണികും. ഉള്ള കാര്യം പറഞ്ഞപ്പോൾ നിങ്ങളെന്റെ അച്ഛനെ ബരാക് ഹുസൈന്‍ ഒബാമ ആക്കി’, ഇങ്ങനെയാണ് യുവതി പറയുന്നത്. സംഭവം ഒത്തുതീർപ്പാക്കാനെത്തിയ പോലീസിനോട് അയൽക്കാർ തന്നെ തല്ലുമെന്ന് പറഞ്ഞുവെന്നും പെൺകുട്ടി ആരോപിക്കുന്നുണ്ട്. വീട്ടിലേക്ക് പോകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവളോട് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍, തനിക്ക് ഇന്ത്യയിലെ യുവാക്കളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പെണ്‍കുട്ടി പറയുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button