KeralaLatest NewsNews

പോലീസ് നടപടിക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊല്ലം : ചടയമംഗലത്തെ പോലീസ് നടപടിയ്‌ക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതി​രെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പൊലീസ്​ നടപടികള്‍ സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഗൗരിനന്ദക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച്‌​ കേസെടുത്തിരുന്നു. പെണ്‍കുട്ടി എന്ന നിലയില്‍ തന്നോട് പൊലീസ് മാന്യമായി പെരുമാറിയില്ലെന്നും ഇത്തരം നടപടി കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നുമാണ് പരാതി.

ചടയമംഗലത്ത് എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച്‌​ തിരിച്ചിറങ്ങുമ്പോൾ കൗണ്ടറിന്​ മുന്നില്‍ ക്യൂ നിന്ന വയോധികന്​ പൊലീസ് പിഴ ചുമത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ട്​, വിവരങ്ങള്‍ ആരായുകയും ഈ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയും ചെയ്തതിന്​ തനിക്കെതിരെ പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്​തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പി.എസ്. സുപാല്‍ എം.എല്‍.എ, സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജുജമാല്‍ എന്നിവരോടൊപ്പമാണ് ഗൗരിനന്ദയും മാതാവും മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button