Life Style

കേരളത്തില്‍ കനത്ത മഴ തുടരുന്നു : വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കും

 

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായതോടെ കനത്ത മഴ തുടരുന്നു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കാസര്‍ഗോഡ് ജില്ലയിലെ കുഡുലുവിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, എട്ട് സെന്റി മീറ്റര്‍. വൈക്കം, കൊയ്ലാണ്ടി എന്നിവിടങ്ങളില്‍ ഏഴ് സെന്റിമീറ്റര്‍ മഴയും പിറവം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് സെന്റിമീറ്റര്‍ മഴയും ലഭിച്ചു. വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിച്ചേക്കും.

Read Also : പിണറായിക്ക് ചിറ്റമ്മ നയം:ശ്രീജേഷിന് സര്‍ക്കാര്‍ അവാര്‍ഡും വരവേൽപ്പും നല്‍കിയില്ലെങ്കില്‍ ബിജെപി നല്‍കും: ബി ഗോപാലകൃഷ്ണൻ

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് ഒന്‍പത് വരെ ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ മഴ തുടരും. ഓഗസ്റ്റ് 11 വരെ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നു.

യെല്ലോ അലര്‍ട്ട്

08-08-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ്

09-08-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

10-08-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

11-08-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button