KeralaNattuvarthaLatest NewsNews

പിണറായിക്ക് ചിറ്റമ്മ നയം:ശ്രീജേഷിന് സര്‍ക്കാര്‍ അവാര്‍ഡും വരവേൽപ്പും നല്‍കിയില്ലെങ്കില്‍ ബിജെപി നല്‍കും: ബി ഗോപാലകൃഷ്ണൻ

ശ്രീജേഷിന് ആദ്യം പുരസ്കാരം പ്രഖ്യാപിക്കേണ്ടത് കേരളം

തൃശൂർ: ഒളിമ്പിക്സ് മെഡൽ ജേതാവ് പിആര്‍ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിലും സ്വീകരണം ഏർപ്പെടുത്താത്തതിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍നവുമായി ബിജെപി. ശ്രീജേഷിന് ആദ്യം പുരസ്കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണെന്നും എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രീജേഷിനോട് ചിറ്റമ്മ നയമാണെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

ദിവസവും ഒരു ​ഗ്ലാസ് മാതള ജ്യൂസ്: ഈ രോ​ഗങ്ങൾ അകറ്റാം

ഒളിമ്പിക്സ് മെഡൽ നേട്ടത്തിലെ മലയാളി സാന്നിധ്യത്തെ കേരള സര്‍ക്കാര്‍ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ മലയാളിയായ ശ്രീജേഷിന് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടും ശ്രീജേഷിനെ കേരള സര്‍ക്കാര്‍ ഇതു വരെ ആദരിക്കുകയോ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്നും ബി.ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് വരവേല്‍പ്പും അവാര്‍ഡും നല്‍കിയില്ലെങ്കില്‍ ബിജെപി മുന്‍കൈയ്യെടുത്ത് നല്‍കുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button