KeralaLatest NewsNews

ഇ​മ്യൂ​ണി​റ്റി പാ​സ്​​പോ​ര്‍​ട്ടിൽ കുടുങ്ങി: കേരളത്തെ ചേരിതിരിച്ച് പിണറായി സർക്കാർ

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 650 - 950 രൂ​പ​ക്ക്​ വാ​ക്​​സി​നെ​ടു​ക്കാ​ന്‍ എ​ത്ര കു​ടും​ബ​ങ്ങ​ള്‍​ക്ക്​ ക​ഴി​യു​മെ​ന്നാ​ണ്​ ചോ​ദ്യം.

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍​ക്ക്​ ക​ട​ക​ളി​ല്‍ പോ​കാ​ന്‍ കോവിഡ് വാക്സീൻ സർട്ടിഫിക്കേറ്റ് ആവശ്യമാണെന്ന സർക്കാരിന്റെ പ്രസ്താവന (ഇ​മ്യൂ​ണി​റ്റി പാ​സ്​​പോ​ര്‍​ട്ട്​) പൂർണ പരാജയത്തിലേക്ക്. നി​യ​മ​പ​ര​മാ​യ അ​സ​മ​ത്വ​ത്തി​ന്​ പു​റ​മെ ഒ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ളെ വ​ര്‍​ഗ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യി പു​റ​ന്ത​ള്ളു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ര​ണ്ട്​ ത​ട്ടാ​യി സ​മൂ​ഹ​ത്തെ വേ​ര്‍​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു. സാ​മൂ​ഹി​ക ഉ​ള്‍​ക്കാ​ഴ്​​ച​യോ​ടെ രാ​ഷ്​​ട്രീ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ന്ന​തി​ന്​ പ​ക​രം ഉ​ദ്യോ​ഗ​സ്ഥ, പൊ​ലീ​സി​െ​ന ആ​ശ്ര​യി​ക്കു​ക​യാ​ണ്​ സ​ര്‍​ക്കാ​ര്‍.

ച​ട്ടം 300 പ്ര​കാ​രം നി​യ​മ​സ​ഭ​യി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച മ​ന്ത്രി പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത്​ അ​ഭി​കാ​മ്യ​മെ​ന്നാ​ണ്​ പ്ര​സ്​​താ​വി​ച്ച​ത്. എ​ന്നാ​ല്‍, നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന നി​ല​യി​ലാ​ണ്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. സാ​ധാ​ര​ണ, സ​ര്‍​ക്കാ​റിന്റെ രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​മാ​ണ്​ മ​ന്ത്രി​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഉ​ത്ത​ര​വി​റ​ക്കുമ്പോ​ള്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ ലോ​ബി അ​ത്​ ‘തി​രു​ത്തി’. ഇ​തി​ല്‍ സ​ര്‍​ക്കാ​റി​ന്​ ഇ​ട​പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലായെന്നത്​ ഇ​ട​ത്​ കേ​ന്ദ്ര​ങ്ങ​ളെ​പോ​ലും അ​ദ്​​ഭു​ത​പ്പെ​ടു​ത്തി.

Read Also: അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ്വാ​ധീ​ന​ശ​ക്തി​യും സു​സ്ഥി​ര​വ​രു​മാ​ന​വും ഉ​ള്ള​വ​ര്‍​ക്കും മാ​ത്ര​മേ സ​ര്‍​ക്കാ​റി​െന്‍റ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ക​ഴി​യൂ. സ​മൂ​ഹ​ത്തെ ഉ​ള്ള​വ​ര്‍/ ഇ​ല്ലാ​ത്ത​വ​രെ​ന്ന്​ വ​ര്‍​ഗ​പ​ര​മാ​യും സാ​മൂ​ഹി​ക​മാ​യും വി​ഭ​ജി​ക്കു​ക​കൂ​ടി​യാ​ണ്​ ഇ​ട​തു​​പ​ക്ഷ സ​ര്‍​ക്കാ​ര്‍ എ​ന്നാ​ണ്​ വി​മ​ര്‍​ശം. ദി​വ​സ​വേ​ത​ന​ക്കാ​ര്‍, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍, സ്വ​യം തൊ​ഴി​ല്‍ ഉ​പ​ജീ​വ​ന​ക്കാ​ര്‍, വ​യോ​ധി​ക​ര്‍, ദ​ലി​ത​ര്‍, ആ​ദി​വാ​സി​ക​ള്‍, ലൈം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം എ​ത്ര​ത്തോ​ളം പാ​ലി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

42.14 ശ​ത​മാ​നം പേ​ര്‍​ക്ക്​ മാ​ത്രം ഒ​ന്നാം ഡോ​സ്​ വാ​ക്​​സി​നും 17.66 ശ​ത​മാ​ന​ത്തി​ന്​ ര​ണ്ടാം ഡോ​സും മാ​ത്ര​മാ​ണ്​ ന​ല്‍​കാ​നാ​യ​ത്. വാ​ക്​​സി​ന്‍ ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​റി​നാ​ണ്. ഇ​പ്പോ​ള്‍ വാ​ക്​​സി​നെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം​ ജ​ന​ങ്ങ​ളു​ടെ മേ​ലാ​ക്കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 650 – 950 രൂ​പ​ക്ക്​ വാ​ക്​​സി​നെ​ടു​ക്കാ​ന്‍ എ​ത്ര കു​ടും​ബ​ങ്ങ​ള്‍​ക്ക്​ ക​ഴി​യു​മെ​ന്നാ​ണ്​ ചോ​ദ്യം.

shortlink

Post Your Comments


Back to top button