Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് കേന്ദ്രം: രാജ്യത്ത് അഞ്ചാമത്തെ വാക്‌സിനും അനുമതി നല്‍കി

ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രതിരോധം കൂടുതല്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു വാക്‌സിന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ജോണ്‍സണ്‍ & ജോണ്‍സന്റെ കോവിഡ് വാക്‌സിനാണ് അനുമതി നല്‍കിയത്.

Also Read: രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്, നിങ്ങള്‍ ഓരോ ഇന്ത്യക്കാരനും പ്രചോദനം നല്‍കി: നീരജ് ചോപ്രയെ അഭിനന്ദിച്ച് പിണറായി വിജയൻ

ജോണ്‍സണ്‍ & ജോണ്‍സന്റെ വാക്‌സിന് കൂടി അനുമതി ലഭിച്ചതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകളുടെ എണ്ണം അഞ്ചായി. നിലവില്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മൊഡേണ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.

സിംഗിള്‍ ഡോസ് വാക്‌സിനാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ചിരിക്കുന്നത്. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാകുന്നതോടെ കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം കൂടുതല്‍ ശക്തമാകുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button