Latest NewsNewsIndia

തന്റെ കൊട്ടാരം എൽജിബിടിക്യു സമൂഹത്തിനായി തുറന്നു കൊടുത്ത് ഇന്ത്യയിലെ ആദ്യത്തെ സ്വവർഗാനുരാഗിയായ രാജകുമാരൻ

വിക്ടോറിയൻ വാസ്തുശൈലിയിൽ 1910 ൽ നിർമ്മിക്കപ്പെട്ട കൊട്ടാരമാണ് ക്വീർ ബാഗ് സംരംഭമായി മാറിയിരിക്കുന്നത്.

സ്വവർഗാനുരാഗിയാണെന്നു സ്വയം വെളിപ്പെടുത്തി പ്രശംസ ഏറ്റുവാങ്ങിയ ഗുജറാത്തിലെ രാജകുടുംബാംഗമാണ് മാനവേന്ദ്ര സിംഗ് ഗോഹിൽ. തന്റെ സ്വവർഗ്ഗ പ്രണയാഭിമുഖ്യം തുറന്നു പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ രാജകുമാരി കൂടിയായ മാനവേന്ദ്ര സിംഗിന്റെ പുതിയ തീരുമാനം ഏറ്റെടുത്തിരിക്കുകയാണ് ലൈംഗിക / ജെന്റർ ന്യൂനപക്ഷങ്ങൾ.

തന്റെ കൊട്ടാരം എൽജിബിടിക്യു സമൂഹത്തിനായി തുറന്നു കൊടുത്തിരിക്കുകയാണ് അദ്ദേഹം. ക്വീർ ബാഗ് എന്നാണ് എൽജിബിടിക്യൂ സമൂഹത്തിനായി ആരംഭിച്ച കേന്ദ്രത്തിന് പേര് നൽകിയിരിക്കുന്നത്. ട്രാൻസ് സമൂഹത്തിനായുള്ള റിട്ടയർമെന്റ് ഹോം എന്ന നിലയിൽ ആരംഭിച്ച ഈ കേന്ദ്രം വ്യക്തിത്വം വെളിപ്പെടുത്തിയത് മൂലം വീടുകളിൽ നിന്നും പുറത്താക്കപ്പെടുന്ന എൽജിബിടിക്യു സമൂഹത്തിനുള്ള ആശ്രയകേന്ദ്രമാകുകയാണ്.

read also: ബ്രിട്ടണില്‍ കോവിഡ് വീണ്ടും അതിവേഗം വ്യാപിക്കുന്നു, മരണനിരക്കിലും വന്‍ വര്‍ദ്ധന

വിക്ടോറിയൻ വാസ്തുശൈലിയിൽ 1910 ൽ നിർമ്മിക്കപ്പെട്ട കൊട്ടാരമാണ് ക്വീർ ബാഗ് സംരംഭമായി മാറിയിരിക്കുന്നത്. എൽജിബിടിക്യു സമൂഹത്തിൽപെട്ടവർക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന തരത്തിൽ തൊഴിൽ പരിശീലനവും ഇവിടെ ഒരുക്കുന്നുണ്ട്. അതിനോടൊപ്പം വിദേശ ഇന്ത്യക്കാരിയും ട്രാൻസ് വുമണുമായ റിയാ പട്ടേലിന്റെ സഹായത്തോടെ ഒരു ലൈബ്രറിയും ഓർഗാനിക് ഫാമും പതിനഞ്ചേക്കറോളം വരുന്ന ഈ കൊട്ടാരത്തിൽ തയാറാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് എത്ര കാലം വേണമെങ്കിലും സൗജന്യമായി ഇവിടെ താമസിക്കാം. പകരം കൊട്ടാരവും പരിസരവും എല്ലാം കൃത്യമായി പരിപാലിക്കണം എന്ന് മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button