Latest NewsFootballNewsSports

മെസിയ്ക്ക് തുല്യം മെസി മാത്രം: ഇനിയേസ്റ്റ

മാഡ്രിഡ്: ലയണൽ മെസി ബാഴ്‌സലോണ വിടുന്നതിൽ ദുഖം പങ്കുവെച്ച് മുൻ ബാഴ്‌സ സഹതാരം ആന്ദ്രെസ് ഇനിയേസ്റ്റ. മെസി പകരം വെക്കാനില്ലാത്ത താരമാണെന്ന് ഇനിയേസ്റ്റ പറഞ്ഞു. മെസിക്ക് ഒപ്പം ദീർഘകാലം കളിക്കാൻ കഴിഞ്ഞു എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഇനിയേസ്റ്റ പറഞ്ഞു.

മെസി ചെയ്യുന്നത് പോലെ വേറെ ആർക്കും ചെയ്യാനാകില്ല. ഓരോ വർഷവും ആ മികവ് ആവർത്തിക്കുന്നു എന്നത് ചെറിയ കാര്യമല്ലെന്നും ഇനിയേസ്റ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബാഴ്‌സലോണയുടെ സുവർണ്ണകാലത്ത് ലയണൽ മെസി, ആന്ദ്രെസ് ഇനിയേസ്റ്റ, സാവി കൂട്ടുകെട്ട് നിരവധി കിരീടങ്ങൾ വാരിക്കൂട്ടിയിരുന്നു.

Read Also:- ഇത്രയും മികച്ചൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ ഇതുവരെ കണ്ടിട്ടില്ല: ഇൻസമാം

ഇപ്പോൾ ജപ്പാനിൽ കളിക്കുന്ന ഇനിയേസ്റ്റ ലയണൽ മെസ്സിയെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും തമാശയായി പറഞ്ഞു. ബാഴ്‌സ വിട്ട മെസി ഇന്ന് ബാഴ്‌സലോണയോട് ഔദ്യോഗികമായി യാത്ര പറയാൻ ഇരിക്കുകയാണ്. മെസി ഇനി ഫ്രഞ്ച് ലീഗിൽ പി എസ് ജിക്കൊപ്പം കളിക്കുമെന്നാണ് സൂചന. പി എസ് ജിക്ക് വേണ്ടി 2021വരെയുള്ള കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button