KeralaLatest NewsNews

സംസ്ഥാനങ്ങൾ ഒളിമ്പിക്‌സ് ജേതാക്കൾക്ക് കോടികൾ പ്രഖ്യാപിക്കുമ്പോൾ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാതെ കേരളം

തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സില്‍ ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ പുരുഷ ഹോക്കി താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഓരോ സംസ്ഥാനങ്ങളും. രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തി ഒളിംപിക്സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് അവരുടെ സംസ്ഥാനങ്ങള്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മന്‍പ്രീത് സിങ് ഉള്‍പ്പെടെ എട്ട് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

Read Also : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ : അവശ്യ സർവ്വീസുകൾക്ക് അനുമതി 

പഞ്ചാബും ഒഡീഷയും മധ്യപ്രദേശും താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചത്. വിവേക് സാഗര്‍, നീലകാന്ത എന്നീ താരങ്ങള്‍ക്ക് രണ്ട് കോടി രൂപ വീതമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍ണായക സേവിലൂടെ ഇന്ത്യക്ക് വെങ്കലം നേടി കൊടുത്ത പി ആര്‍ ശ്രീജേഷിന് കേരളം ഇതുവരെ പാരിതോഷികമൊന്നും പ്രഖ്യാപിക്കാത്തത് ചർച്ചയാകുകയാണ്.

മണിപ്പൂരിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിൽ കളിച്ച നിലാകാന്ത ശർമയ്ക്ക് ഇന്ത്യൻ ടീം ഒളിമ്പിക്സ് മെഡൽ നേടിയപ്പോൾ അവിടുത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 75 ലക്ഷം രൂപയും സർക്കാർ ജോലിയുമാണ് . അതേസമയം  ഇന്ത്യയുടെ വിജയത്തിന്റെ നെടും തുണയായി, ഗോൾവലക്കു മുന്നിൽ വന്മതിലായി നിന്ന 49 വർഷത്തിന് ശേഷം കേരളത്തിലേക്ക് ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവന്ന മലയാളിയായ ശ്രീജേഷിന് മാത്രം പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button