Latest NewsKeralaNews

കൂടുതല്‍ അണക്കെട്ടുകള്‍ വേണം : കേരളത്തെ കാത്തിരിക്കുന്നത് മഹാപ്രളയമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : 2018 ലെ കനത്ത മഴയെത്തുടര്‍ന്നാണ് കേരളത്തില്‍ വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. ശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വര്‍ദ്ധിക്കുവാന്‍ പ്രധാന കാരണമായതെന്ന ആരോപണവും ഉയർന്നിരുന്നു.

Read Also : വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജലവിഭവ പാര്‍ലമെന്‍ററി സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്നാണ് നിര്‍ദേശം. 1980 ന് ശേഷം സംസ്ഥാനത്ത് പുതിയ അണക്കെട്ടോ ജലസംഭരണിയോ നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കേന്ദ്ര ജലകമ്മിഷന്‍റെ വെള്ളപ്പൊക്ക പ്രവചന കേന്ദ്രമില്ലെന്ന് വ്യക്തമാക്കിയ പാര്‍ലമെന്‍ററി സമിതി ഈ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അപേക്ഷ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രളയ സാധ്യത ചൂണ്ടിക്കാട്ടിയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

അതേസമയം സംസ്ഥാന ശരാശരിയേക്കാള്‍ 168 ശതമാനം അധിക മഴയാണ് 2018ല്‍ ഉണ്ടായത്. ഡാമുകള്‍ തുറന്നുവിട്ടത് മൂലമാണ് പ്രളയം ഉണ്ടായതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി അന്ന് വ്യക്തമാക്കിയിരുന്നെങ്കിലും യഥാർത്ഥ കാരണമെന്തെന്ന് ഇന്നും പുറത്ത് വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button