Latest NewsKeralaNattuvarthaNews

ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി: ഒടുവിൽ ലാപ്ടോപ്പുമില്ല പണവുമില്ല

കാസര്‍കോട്: ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി. പണവുമില്ല ലാപ്ടോപ്പുമില്ല എന്ന അവസ്ഥയിലാണ് ഉപഭോക്താക്കൾ. കെഎസ്‌എഫ്‌ഇ വിദ്യാശ്രീ ചിട്ടിയിൽ ചേർന്നവരാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ലാപ്ടോപ് ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ചിട്ടിയില്‍ ചേര്‍ന്നവരാണ് പണമൊ ലാപ്ടോപ്പോ ലഭിച്ചില്ലെന്ന പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ലാപ് ടോപ്പ് അല്ലെങ്കിൽ ടാബ്‌ലറ്റ് വാങ്ങിയ ബില്ലുമായി വരുന്നവര്‍ക്ക് ഇത്രയും തുക വായ്പ നല്‍കുമെന്ന കെഎസ്‌എഫ്‌ഇ നിര്‍ദേശം പാഴാവുകയും, പറഞ്ഞ രൂപയ്ക്ക് ലാപ്ടോപ് ലഭിക്കാതെ വരികയുമാണ് ചെയ്തിരിക്കുന്നത്.

Also Read:സേവ് ചെയ്യണ്ടേ? സമാധാന മതവാദികൾക്ക് തീരെ ഉശിര് ഇല്ലാത്തത് പോലെ: രക്ഷിക്കൽ മുറവിളി ഒന്നും കാണുന്നില്ലെന്ന് ജിമ്മി മാത്യു

ലാപ് ടോപ് നല്‍കാമെന്നേറ്റ കമ്പനികള്‍ ഇത്രയും തുകയ്ക്ക് ലാപ്ടോപ് നല്‍കാതെ വീഴ്ച വരുത്തിയതോടെ ചിട്ടിയില്‍ ചേര്‍ന്നവര്‍ ആശയകുഴപ്പത്തിലായി. ചേരുന്ന സമയത്ത് 30 മാസം 500 രൂപ വീതം തവണകളായി നല്‍കാമെന്നാണ് ആദ്യം നിര്‍ദേശം ലഭിച്ചത്. 1500 രൂപ അടയ്ക്കുമ്പോള്‍ തന്നെ ലാപ്ടോപ് ലഭിക്കുമെന്ന നിര്‍ദ്ദേശത്തില്‍ ചേര്‍ന്നവര്‍ക്ക് 12 മാസമടച്ചിട്ടും ലാപ്ടോപ് ലഭിച്ചില്ല എന്നാണ് പരാതി. ബദിയടുക്ക പഞ്ചായത്തില്‍ 50 പേരും എന്‍മകജെയില്‍ 140പേരുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button