Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ : അവശ്യ സർവ്വീസുകൾക്ക് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കർശന സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ.

Read Also : ഒളിംപിക്സ് വിജയികളായ നീരജ് ചോപ്രയ്ക്കും മിരാഭായ്ക്കും വിദേശ പരിശീലനങ്ങൾക്കുൾപ്പെടെ സഹായം ചെയ്തത് പ്രധാനമന്ത്രി  

പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകൾ ഓടില്ല .

മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ മാത്രമേ തുറക്കൂ. അനാവശ്യ യാത്രകൾ പാടില്ല. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button