Latest NewsKeralaNews

ബലിതർപ്പണത്തിനെത്തിയ വിശ്വാസികൾക്കെതിരെ കേസെടുത്ത സംഭവം: സർക്കാരിനെതിരെ എം ടി രമേശ്

സർക്കാരിൻ്റെ നിയമങ്ങളും ഭീഷണിയുമൊക്കെ ഒരു സമുദായത്തിനെതിരെ മാത്രമാകുന്നു

കോഴിക്കോട് : വരയ്‌ക്കൽ കടപ്പുറത്ത് കർക്കിടക വാവ് ബലിതർപ്പണം നടത്താൻ ശ്രമിച്ച 100 പേർക്കെതിരെ കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് എം ടി രമേശ്. പാരമ്പര്യമായി ബലി തർപ്പണ ചടങ്ങുകൾ നടക്കുന്ന വരക്കൽ കടപ്പുറത്ത് ഇന്ന് കൂട്ടമായി ചടങ്ങുകൾ ഉണ്ടായിരുന്നില്ല. വ്യക്തിഗതമായി തർപ്പണം ചെയ്യാനെത്തിയ വിശ്വാസികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  തുടരുന്ന ഹുങ്ക്: 17 കാരന്റെ മുഖത്തടിച്ചും സ്ത്രീകളെ ഉപദ്രവിച്ചും പോലീസിന്റെ ‘കൃത്യനിർവഹണ’മെന്ന് പരാതി

കുറിപ്പിന്റെ പൂർണരൂപം :

കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് കർക്കിടക വാവു ബലിയിടാനെത്തിയ വിശ്വാസികൾക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തിരിക്കുന്നു. കണ്ടാൽ അറിയുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയിൽ സ്റ്റേഷനിൽ കേസ്.സർക്കാരിൻ്റെ നിയമങ്ങളും ഭീഷണിയുമൊക്കെ ഒരു സമുദായത്തിനെതിരെ മാത്രമാകുന്നതിൽ ബി.ജെ.പി കനത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്, പാരമ്പര്യമായി ബലി തർപ്പണ ചടങ്ങുകൾ നടക്കുന്ന വരക്കൽ കടപ്പുറത്ത് ഇന്ന് കൂട്ടമായി ചടങ്ങുകൾ ഉണ്ടായിരുന്നില്ല, വ്യക്തിഗതമായി തർപ്പണം ചെയ്യാനെത്തിയ വിശ്വാസികൾക്കെതിരെയാണ് കേസ്. ആനുകൂല്യങ്ങളെല്ലാം ഒരു വിഭാഗത്തിന് മാത്രം, കേസും പിഴയും ജയിലും മറ്റൊരു വിഭാഗത്തിന്, ശബരിമലയിലും നാം ഈ ആചാരലംഘനം കണ്ടതാണ്.സി.പി.എമ്മിൻ്റെ ഉദകക്രിയ ജനങ്ങൾ നിർവ്വഹിക്കുന്ന കാലം വിദൂരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button