Latest NewsNewsFootballSports

മെസിയുടെ പ്രതിഫലം നിശ്ചയിച്ച് പിഎസ്ജി: ഓരോ മിനിറ്റിനും പൊന്നും വില

പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിക്കായി ഫ്രഞ്ച് ക്ലബ് പിഎസ്ജി വാഗ്ദാനം ചെയ്യുന്നത് വൻ പ്രതിഫലമെന്ന് റിപ്പോർട്ട്. ബാഴ്‌സലോണ വിട്ട മെസി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചിരുന്നു. മെസിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി അധികൃതർ.

മെസിയുമായി പിഎസ്ജി രണ്ട് വർഷത്തെ കരാർ ഒപ്പിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഴ്ചയിൽ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാൽ പ്രതിവർഷം 40 മില്യൺ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

Read Also:- ഇത്രയും മികച്ചൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ ഇതുവരെ കണ്ടിട്ടില്ല: ഇൻസമാം

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നൽകും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാർ ഒപ്പിടുന്ന സമയത്ത് നൽകുന്ന തുകയും ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button