KeralaNattuvarthaLatest NewsNewsInternational

ഓർമ്മ നഷ്ടപ്പെട്ട് ദുബായിൽ അലഞ്ഞുനടക്കുന്ന യുവതിയെ കുറിച്ചുള്ള വാർത്ത: എല്ലാ സഹായങ്ങളും വാഗ്ദാനം നൽകി എം.ജി ശ്രീകുമാർ

ദുബൈ: ഓർമ്മ നഷ്ടപ്പെട്ട് ബർദുബൈയിൽ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ അലയുന്ന യുവതിക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും വാഗ്ദാനം നൽകാൻ തയ്യാറാണെന്ന് എം ജി ശ്രീകുമാർ അറിയിച്ചു. സ്വന്തം പേരോ നാടോ ഒന്നും ഓർമയില്ലാതെ ബര്‍ദുബൈ ക്ഷേത്രത്തിനടുത്തെ ആൽത്തറയിൽ കഴിയുന്ന യുവതിയെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എം ജി ശ്രീകുമാർ വാഗ്ദാനം ചെയ്തത്.

മുൻപ് ഗൾഫ് ഷോകളുമായി ബന്ധപ്പെട്ട് ദുബൈയിൽ സന്ദർശനം നടത്തിയിരുന്ന അവസരങ്ങളിൽ പലപ്പോഴും യുവതിയും ഭർത്താവായ  ബാലുവും ഒന്നിച്ച് തന്നെ കാണാൻ വരാറുള്ളതും അദ്ദേഹവുമായി സൗഹൃദം പങ്കിട്ടിരുന്നതും ഓർത്ത് ശ്രീകുമാർ വല്ലാത്ത ദുഃഖത്തോടെയാണ് പ്രതികരിച്ചത്. സമ്പന്നതയുടെ ഏറ്റവും മെച്ചപ്പെട്ട നിലയിലായിരുന്നു അവരെന്ന് അദ്ദേഹം വേദനയോടെ ഓർക്കുന്നു. പിന്നെയെപ്പോഴോ ദാമ്പത്യം അവസാനിപ്പിച്ച് ഭർത്താവ് ബാലു കേരളത്തിൽ എത്തിയതായും ശ്രീകുമാർ ഓർമ്മിക്കുന്നു. ഇപ്പോൾ കേട്ടതൊക്കെ താങ്ങാവുന്നതിനപ്പുറം വിഷമത്തോടെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

Also Read:തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണി, ഗുണ്ടകളെ പേടിച്ച്‌ യുവാവ് ഒളിവില്‍ കഴിയുന്നത് കാട്ടില്‍

നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കുന്ന യുവതി പരസ്​പര വിരുദ്ധമായ കാര്യങ്ങളാണ് പലപ്പോഴും സംസാരിക്കുന്നതെന്ന് യു.എ.ഇ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. ഇവരുടെ എമിറേറ്റ്​സ്​ ഐ.ഡിയോ പാസ്​പോര്‍​ട്ടോ എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവും അവർക്കറിയില്ല. കഴിഞ്ഞ കാലത്തെ കുറിച്ച് വ്യക്തമായ ഓർമ്മകളൊന്നും തന്നെ ഇല്ല. ചിലപ്പോൾ ആലപ്പുഴയാണ്​ വീടെന്ന്​ പറയും. ഇടക്ക്​ പറയും തിരുവനന്തപുരത്താണെന്ന്​. യു.എ.ഇയിലെ നിയമങ്ങ​ളെ കുറിച്ച്‌​ ഇവർക്ക് നല്ല ഓര്‍മയുണ്ട്​. യുവതിക്ക് ഏകദേശം 40-45 വയസ് തോന്നിക്കുമെന്നാണ് വിവരം.

1996 മുതല്‍ 2001 വരെ യു.എ.ഇയിലെ ഒരു സ്​ഥാപനം നടത്തിയിരുന്നതായി പറയുന്നുണ്ട്​. സാമൂഹിക പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനൊരു സ്​ഥാപനം ഉണ്ടായിരുന്നു എന്നാണ്​ അറിയാന്‍ കഴിഞ്ഞത്. എന്നാൽ ഈ സ്ഥാനം 2001ല്‍ പൂട്ടിപോയെന്ന് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button