Latest NewsNewsInternational

ഉത്തര കൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും : ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിൽ

പ്യോംങ്യാംഗ് : ഉത്തര കൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. അയ്യായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായാണ് റിപ്പോർട്ട്. വെളളപ്പൊക്കത്തിൽ ഏക്കർ കണക്കിന് കൃഷിയും വിളകളും നശിച്ചുപോയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായേക്കുമെന്നും ആശങ്ക ഉയർന്നു തുടങ്ങി.

Read Also : ഭീകര താവളങ്ങളിൽ വ്യോമാക്രമണം : ഇരുനൂറോളം താലിബാൻ ഭീകരരെ കൊന്നൊടുക്കി സൈന്യം 

ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന കഴിഞ്ഞ മാസത്തിൽ പ്രവചിച്ചതനുസരിച്ച് ഉത്തര കൊറിയ ഈ വർഷം ഏകദേശം 8,60,000 ടൺ ഭക്ഷ്യക്ഷാമം നേരിടുന്നു.രാജ്യത്തിന് ‘കഷ്ടപ്പാടുകൾ നിറഞ്ഞ മെലിഞ്ഞ കാലഘട്ടം’ അനുഭവപ്പെടുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

ടെലിവിഷനിൽ നിന്നുള്ള ദൃശ്യങ്ങളിൽ വീടുകളുടെ മേൽക്കൂരയിലേക്ക് വെള്ളം കയറുന്നതും പാലങ്ങൾ തകർന്നതും കാണാം. ദക്ഷിണ ഹാംഗ്യോംങിൽ നൂറു ഹെക്ടർ കൃഷിഭൂമികൾ മുങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു. നദിയിലെ അണക്കെട്ടുകൾ തകർന്നതിനാൽ, വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.

എല്ലാ മേഖലകളും യൂണിറ്റുകളും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യം ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണെന്ന് ജൂണിൽ ഉത്തരകൊറിയ സമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button