COVID 19Onam 2021Onam News

ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ലെന്ന് മുഖ്യമന്ത്രി: സഹകരണബാങ്ക് വഴി പെൻഷൻ വീട്ടിലെത്തിക്കും

തിരുവനന്തപുരം: ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് മുന്നോടിയായി എല്ലാവർക്കും പെൻഷൻ എത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അറിയിപ്പ്. പെൻഷൻ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 21,22 ആണ് ഓണം. ഇത് മുന്നിൽ കണ്ട് ഓഗസ്റ്റ് പത്തിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ടെന്നും ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെൻഷൻ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.

Also Read:വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

‘ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.
പെൻഷൻ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് പത്തിനകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെൻഷൻ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കും’, മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button