KeralaLatest NewsNews

പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രം പ്രോട്ടോകോള്‍ ലംഘിച്ചു,ആയിരം തൊഴിലാളികളുടെ വാക്‌സിന്‍ ചെലവ് വഹിക്കണമെന്ന് ജില്ലാകളക്ടര്‍

കൊച്ചി: പോത്തീസ് വീണ്ടും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു. ഇത്തവണ എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെയാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തിരിക്കുന്നത്. കൊവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ശിക്ഷയായി ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്‌സീന്‍ ചെലവ് വഹിക്കാന്‍ പോത്തീസിന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Read Also : ആദിവാസി നേതാവിനേയും പിതാവിനേയും പോലീസ് പിടിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌: സംഭവം അട്ടപ്പാടിയിൽ

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് നഗരസഭ നേരത്തെ റദ്ദാക്കിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ സ്ഥാപനം പിന്‍വാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button