Latest NewsNewsIndia

ടോക്കിയോ ഒളിമ്പിക്‌സ് നല്‍കിയത് അതിജീവനം എന്ന സന്ദേശം: ജപ്പാന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാമാരിക്കാലത്ത് നടത്തിയ ഒളിമ്പിക്‌സ് മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ജപ്പാന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരങ്ങള്‍ കൃത്യമായി നടത്തിയതിന് ജപ്പാന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Also Read: ജുനൈദ് ഫോബിയ പിണറായിയെ പിടികൂടിയിട്ടുണ്ടൊയെന്ന് സംശയമുണ്ട്, ശ്രീജേഷിന് അവാര്‍ഡ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം

‘ചിട്ടയോടെ മത്സരങ്ങള്‍ നടത്തിയതിന് ജപ്പാന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും ഒപ്പം ടോക്കിയോയ്ക്കും നന്ദി. ഇത്തരമൊരു സാഹചര്യത്തില്‍ വിജയകരമായി മത്സരങ്ങള്‍ നടത്തിയതിലൂടെ അതിജീവനം എന്ന ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് എങ്ങനെ എല്ലാവരെയും ഒന്നിപ്പിക്കുമെന്നും ഇതിലൂടെ വ്യക്തമായിരിക്കുകയാണ്’ – പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിനെതിരെ ജപ്പാനിലും പുറത്തും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാതെ അടച്ചിട്ട വേദികളിലാണ് മത്സരങ്ങള്‍ നടന്നത്. ഒളിമ്പിക് വില്ലേജിലും ടോക്കിയോയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ചില കായിക താരങ്ങള്‍ക്കും രോഗം ബാധിച്ചു. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് 32-ാമത് ഒളിമ്പ്യാഡിന് പര്യവസാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button