KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

പുണ്യാളന്‍ ചെയ്തപ്പോള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണ് ഈശോയ്ക്ക്: സിനിമയുടെ പേരിൽ നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ല: ജയസൂര്യ

പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് 'ഈശോ നോട്ട് ഫ്രം ബൈബിള്‍' എന്ന് കൊടുത്തത്

കൊച്ചി: സംവിധായകൻ നാദിർഷായുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിലിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ഈശോ എന്നത് സിനിമയിടെയും അതിലെ തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് നടന്‍ ജയസൂര്യ റിപ്പോര്‍ട്ടര്‍ ടി വിയിൽ വ്യക്തമാക്കി. പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ‘ഈശോ നോട്ട് ഫ്രം ബൈബിള്‍’ എന്ന് കൊടുത്തത് എന്നും അതിനെയും തെറ്റിദ്ധരിച്ചതില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

‘ഇതിന് മുമ്പ് താൻ ‘പുണ്യാളന്‍’ എന്ന സിനിമ ചെയ്തിട്ടുണ്ടെന്നും അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നിട്ടും അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈശോ എന്ന സിനിമ കണ്ടുകഴിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പോലും ഇതിലെ സന്ദേശത്തെക്കുറിച്ച് ചിന്തിക്കുമെന്നും ജയസൂര്യ പറഞ്ഞു.

രാജ്യത്തിനായി പൊരുതിയ യഥാര്‍ത്ഥ പോരാളികള്‍: ഡല്‍ഹിയില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് വി.മുരളീധരന്‍

‘ഈശോ’ എന്ന് പേരിട്ടതുകൊണ്ട് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും ജയസൂര്യ പറഞ്ഞു. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണെന്നും അതുകൊണ്ട് തന്നെ പ്രേക്ഷകരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്നും ജയസൂര്യവ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button