Latest NewsKeralaNattuvarthaNews

‘ബാഴ്സലോണ വിടുന്ന ലയണൽ മെസ്സിക്ക് ഒരു കോടിമുണ്ടും ഷർട്ടും ഉപഹാരം’: സർക്കാരിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്

പാലക്കാട്: ഒളിമ്പിക്സ് മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾക്ക് സംസ്ഥാനങ്ങളും സംഘടനകളും വ്യവസായികളുമടക്കമുള്ളവർ വമ്പൻ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാൽ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി ശ്രീജേഷിന് കേരളം സർക്കാർ ഉപഹാരങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ശ്രീജേഷിന് ‘ഖാദി മുണ്ടും ഷർട്ടും’ ഉപഹാരമായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങൾ ശ്രീജേഷ് ഉൾപ്പെടെയുള്ള താരങ്ങൾക്ക് കോടികളുടെ ഉപഹാരങ്ങൾ നൽകുമ്പോൾ ‘ഖാദി മുണ്ടും ഷർട്ടും’ നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘സുദീർഘമായ സേവനത്തിനു ശേഷം ബാഴ്സലോണ വിടുന്ന ലയണൽ മെസ്സിക്ക് ഒരു കോടിമുണ്ടും ഷർട്ടും ഉപഹാരമായി നൽകുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു’. എന്നാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.

പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രം പ്രോട്ടോകോള്‍ ലംഘിച്ചു,ആയിരം തൊഴിലാളികളുടെ വാക്‌സിന്‍ ചെലവ് വഹിക്കണമെന്ന് ജില്ലാകളക്ടര്‍

വിമർശനങ്ങൾ ഉയർന്നിട്ടും ശ്രീജേഷിനോ മെഡൽനേട്ടം കൈവരിച്ച ഇന്ത്യയിലെ മറ്റ് താരങ്ങൾക്കോ ഉപഹാരങ്ങളോ, സ്വീകരണങ്ങളോ നൽകാത്ത സർക്കാർ നടപടിക്കെതിരെ ബിജെപി ഉൾപ്പെടയുള്ള പാർട്ടികളും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button