Latest NewsNewsInternational

സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ലൈംഗിക അടിമകളാക്കുന്നു

താലിബാന്‍ ക്രൂരതയില്‍ ഭയന്ന് ഗ്രാമങ്ങള്‍

കാബുള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്മാറിയതോടെ താലിബാന്‍ തീവ്രവാദികള്‍ തങ്ങളുടെ അധികാരം സ്ഥാപിച്ച് കഴിഞ്ഞു. ഭൂരിഭാഗം പ്രദേശങ്ങളും തീവ്രവാദികള്‍ പിടിച്ചടക്കിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. തങ്ങളുടെ അധീനതയിലായ പ്രദേശങ്ങളിലെ സ്ത്രീകളേയും പെണ്‍കുട്ടികളേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നുവെന്ന ആശങ്കാജനകമായ വാര്‍ത്തകളും പുറത്തുവന്നു.

Read Also : അഫ്ഗാൻ കവിയെ കൊലപ്പെടുത്തി താലിബാൻ: നമ്മുടെ നാട്ടിലെ കവികൾ ഇതറിയാൻ സാധ്യത കുറവാണെന്ന് വിമർശനം

ഒരു നഗരമോ പട്ടണമോ കീഴടിക്കായാല്‍ ഭീകരര്‍ ആദ്യം ചെയ്യുന്നത് സ്ഥലത്തെ മോസ്‌കുമായി ബന്ധപ്പെട്ട് ആ സ്ഥലത്തെ സ്ത്രീകളുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയാണ്.  പിന്നീട് ആ സ്ഥലത്തിനു സമാധാനം വാഗ്ദാനം ചെയ്യുന്നതിനുള്ള പാരിതോഷികമായി നൂറുകണക്കിന് യുവതികളേയും പെണ്‍കുട്ടികളേയും അവര്‍ തട്ടിയെടുക്കലാണ് ഇവരുടെ രീതിയെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചതോടെ ബ്രിട്ടീഷ് അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 21 വര്‍ഷത്തെ നീണ്ട യുദ്ധകാലത്തിനു ശേഷം അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ പലയിടങ്ങളിലും കടുത്ത പോരാട്ടം നടക്കുകയാണ്.

തഖാര്‍ മേഖലയിലും ബദാക്ഷാന്‍ മേഖലയിലും നിരവധി നിര്‍ബന്ധിത വിവാഹങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാമിയാനില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുവാനുള്ള ശ്രമം നടന്നെങ്കിലും സുരക്ഷാ സേന അക്രമികളെ തുരത്തിയോടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം രാത്രി വടക്കന്‍ അഫ്ഗാനിലെ ജൗസ്ജാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെബെര്‍ഘാന്‍ പിടിച്ചടക്കിയ തീവ്രവാദികള്‍ അവിടെയുള്ള പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ എല്ലാം അടപ്പിച്ചു. സ്ത്രീകള്‍ ബുര്‍ക്ക അണിഞ്ഞും, കുടുംബത്തിലെ ഒരു പുരുഷനോടൊപ്പവും മാത്രമേ വീടിനു വെളിയില്‍ ഇറങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button