Latest NewsNewsInternational

ഇന്ത്യയുടെ അധ്യക്ഷതയില്‍ അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച, പാകിസ്ഥാനെ മാറ്റിനിര്‍ത്തി യു.എന്‍

ജനീവ: അഫ്ഗാനിലെ താലിബാന്‍ പ്രശ്‌നം ഇന്ത്യയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് പാകിസ്ഥാനെ മാറ്റിനിര്‍ത്തി. താലിബാന് പാകിസ്ഥാന്‍ സമ്പൂര്‍ണ്ണ പിന്തുണ നല്‍കപ്പെടുന്നുവെന്ന അഫ്ഗാനിസ്ഥാന്റെ ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. യോഗത്തിലേക്ക് തങ്ങളെ ക്ഷണിക്കാത്തതില്‍ പാകിസ്ഥാന്‍ ഖേദം പ്രകടിപ്പിച്ചു.

Read Also : ജുനൈദ് ഫോബിയ പിണറായിയെ പിടികൂടിയിട്ടുണ്ടൊയെന്ന് സംശയമുണ്ട്, ശ്രീജേഷിന് അവാര്‍ഡ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം

അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ നടക്കുന്ന സായുധപ്പോരാട്ടം മൂലം അവിടുത്തെ ജീവനും സ്വത്തിനും വലിയ നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. താലിബാന്റെ പിന്തുണയോടെയുള്ള അക്രമത്തെ പൗരന്മാരുടെ അവകാശപ്പോരാട്ടമായി കാണുന്നതിനാലാണ് പാകിസ്ഥാനെ യോഗത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയത്.

അതേ സമയം പാകിസ്ഥന്‍ താലിബാനെ സഹായിക്കുകയാണെന്ന അഫ്ഗാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറിന്റെ അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് പാകിസ്ഥാനെ ഒഴിവാക്കിയത്. താലിബാന്‍ പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-ത്വയിബ, മറ്റ് പാക് തീവ്രവാദഗ്രൂപ്പുകള്‍ എന്നിവരുമായി കൂട്ടുചേര്‍ന്ന് അഫ്ഗാനിസ്ഥാനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button