Latest NewsIndiaNews

രാജ്യത്തിനായി പൊരുതിയ യഥാര്‍ത്ഥ പോരാളികള്‍: ഡല്‍ഹിയില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് വി.മുരളീധരന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഡല്‍ഹിയില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇവര്‍ സേവനത്തിന്റെ അതുല്യമായ മാതൃകയാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി യുപി: 75 ജില്ലകളിൽ 50 ജില്ലകളിലും 24 മണിക്കൂറിനിടെ പുതിയ രോഗികളില്ല

സമാനതകളില്ലാത്ത ജോലി ഭാരത്തിലും തളരാതെ രാജ്യത്തിനായി പൊരുതിയ യഥാര്‍ത്ഥ പോരാളികള്‍ എന്നാണ് മുരളീധരന്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്. രാഷ്ടീയ സ്വയം സേവക സംഘം മലയാള ഭാഷാ സമൂഹത്തിന്റെ നേതൃത്വത്തിലാണ് മലയാളി ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചത്.

കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളരെ ലളിതമായ രീതിയിലുള്ള ചടങ്ങാണ് സംഘടിപ്പിച്ചത്. ആര്‍.എസ്.എസ് പ്രാന്ത് സേവാ പ്രമുഖ് മിഥിലേഷ് കുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button