KeralaNattuvarthaLatest NewsNewsIndia

തമിഴ്നാട്-കർണാടക അതിർത്തിയിൽ നിന്ന് കേരളത്തിലേക്ക് വരാനും തിരിച്ചു പോകാനും കരുതേണ്ട രേഖകൾ എന്തെല്ലാം?

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും യാത്ര ചെയ്യുവാനും തിരിച്ച് കേരളത്തിലേക്ക് പ്രവേശിക്കാനും എന്തെല്ലാം രേഖകള്‍ ആവശ്യമാണെന്ന് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ മതിയായ രേഖകൾ ഇല്ലാത്ത കാരണം അതിർത്തികളിൽ വച്ച് തിരിച്ചു പോകേണ്ടി വരുന്നവരും കുറവല്ല.

Also Read:മഴക്കോട്ടും മാസ്​കും ധരിച്ച്‌​ സ്​കൂട്ടറിലെത്തി, കളിത്തോക്ക്​ ചൂണ്ടി ജ്വല്ലറികളിൽ മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

കേരളത്തിലേക്ക് പ്രവേശിക്കാൻ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർ അതിര്‍ത്തിയിലെ പരിശോധനാ കേന്ദ്രങ്ങളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. വാക്‌സിന്‍ എടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് പരിശോധന ഫലം കയ്യിൽ കരുതണം.

കേരളത്തിൽ നിന്ന് തമിഴ് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റൊ അല്ലെങ്കിൽ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് ഫലമോ കൈവശം കരുതണം. അതോടൊപ്പം തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് വെബ്‌സൈറ്റായ https:// eregister.tnega.org/#/user/pass) ല്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് പരിശോധന ഫലം കൈവശം കരുതണം. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും കർണാടകയിലേക്ക് പ്രവേശിക്കാൻ ഇത് ബാധകമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചാമരാജനഗര്‍, മൈസൂര്, കുടക്, ദക്ഷിണ കണ്ണട എന്നീ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അടിയന്തര യാത്രകള്‍ മാത്രമാണ് ഈ ജില്ലകളിലൂടെ അനുവദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button