Kallanum Bhagavathiyum
KeralaLatest NewsNews

‘കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ്’; പിന്തുണയുമായി ജോയ് മാത്യു

ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ എബിന്‍, ലിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്

കണ്ണൂർ : വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കേരളം കത്തിക്കും തുടങ്ങിയ ആഹ്വാനങ്ങളുമായി ആരാധകർ രംഗത്തെത്തി. ഇപ്പോഴിതാ ഇ ബുള്‍ ജെറ്റിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു ഇ ബുള്‍ ജെറ്റ് പൊളിയാണെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

‘കുട്ടികള്‍ ചില്ലറക്കാരല്ല. ഈ ബുള്‍ ജെറ്റ് പൊളിയാണ്. മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും. ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ് .ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്.’ – ജോയ് മാത്യു കുറിച്ചു.

read also: കിരണിനെ പിരിച്ചുവിട്ടത് താത്ക്കാലികമായി, ഗതാഗത മന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു : കിരണിന്റെ അഭിഭാഷകന്‍ അഡ്വ.ബി.ആളൂര്‍

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ എബിന്‍, ലിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.നിയമവിരുദ്ധമായി വാഹനത്തിന്റെ രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button